മനോജ് സാറും റോഷനും
ലോക്ക് ഡൗൺ കൃഷി രംഗം ... ഗവ.ഹയർ സെക്കണ്ടറി സ്കൂൾ ,ചാത്തമറ്റം..
റോഷൻ പോൾ, പ്ലസ് വൺ വളണ്ടിയർ ആണ്.
റോഷൻ പോൾ എന്ന നമ്മുടെ കർഷകശ്രീ...
ലോക്ക് ഡൗൺ കാലം കൊച്ചു കർഷകൻ തിരക്കിലാണ് .പശു, ആട്, കോഴി, മീൻ തുടങ്ങി കൃഷിയിലും അദ്ധ്വാനത്തിൻ്റെ തിരക്കിലാണ് ഈ മിടുക്കൻ.
32 കോഴികൾ സ്വന്തമായുണ്ട്. അലങ്കാര കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചു വിൽക്കുന്നതാണ് ഹോബി.
ചാത്തമറ്റം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയാണ്. പഠനത്തിലും മിടുക്കനാണ്. ഇതിനോടകം മനോഹരങ്ങളായ ചിത്രങ്ങളും വരച്ചു കഴിഞ്ഞു.എൻ എസ് എസ് വളണ്ടിയർ ലീഡർ കൂടിയാണ്.
റോഷൻ്റെ വാക്കുകൾ ...
എന്റെ പേര് റോഷൻ പോൾ.ചാത്തമറ്റം ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം വളണ്ടിയറും പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയും ആണ്. പഠനത്തോടൊപ്പം ഞാൻ ജൈവ കൃഷിക്കും പ്രാധാന്യം നൽകുകയും ചെയ്യുന്നുണ്ട്. എൻ്റെ അച്ഛനും അമ്മയും അനിയത്തിയും നല്ല പിന്തുണയാണ് നല്കുന്നത്.
ഞാൻ സ്വന്തമായ് പച്ചക്കറി കൃഷിയും, ആട്, കാട, പശു, കോഴി വളർത്തലും ചെയ്യുന്നു.
മലബാറി ആടുകളെയാണു ഞാൻ വളർത്തുന്നത്. വെച്ചൂർ പശു, ക്രോസ്സ് ബ്രീഡ് പശു കുട്ടിയും വളർത്തുന്നുണ്ട്.
ഇതുകൂടാതെ ഫാൻസി കോഴികൾ, നാടൻ കോഴികൾ, കൂടാതെ,കാടയും വളർത്തുന്നു. അമേരിക്കാൻ ബാൻഡം കോഴികൾ, സുൽത്താൻ കോഴികൾ, നേക്കഡ് നെക്ക് കോഴികൾ, തൊപ്പി കോഴികൾ, ഗിനി കോഴി, BV380 മുട്ട കോഴികൾ, ഇവയാണ് ഉള്ളത് .
ഇതിൽ ഫാൻസി കോഴി മുട്ടക്ക് 50 രൂപയാണു വില. ഒരു മാസം പ്രായമായ കുഞ്ഞിന് 250 രൂപയാണ് വില. ഞാൻ മുട്ട അട വച്ചു കോഴിയെ വിൽക്കുന്നുണ്ട്. തനി നാടൻ കോഴിയെയും ഞാൻ വിൽക്കുന്നുണ്ട്.
എന്റെ ഒഴിവ് സമയം ഞാൻ ഇങ്ങനെയാണ് ചെലവാക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് കൂടുതൽ സമയം കൃഷിക്ക് കണ്ടെത്താനായി .
ചാത്തമറ്റം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകർ എനിക്ക് നല്ല സപ്പോർട്ട് ആണ് നല്കുന്നത്.എന്റെ കൈയിൽ നിന്നാണ് അവർ മുട്ട വാങ്ങുന്നത്. ഒരു മുട്ടക്ക് 5 രൂപ എന്ന നിരക്കിൽ ആണ് ഞാൻ മുട്ട വിൽക്കുന്നത്.
:കൂടാതെ തൊടുപുഴ കാഡ്സ് സംഘടിപ്പിക്കുന്ന "പച്ചക്കുടുക്ക പദ്ധതിയിൽ പങ്കെടുത്തും എനിക്ക് പഠനത്തോടൊപ്പം നല്ല വരുമാനവും ലഭിക്കുകയുണ്ടായി.ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ചാത്തമറ്റം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റും എനിക്ക് തരുന്ന നല്ല പ്രോത്സാഹനത്തിന് നന്ദി അർപ്പിക്കുന്നു.
എനിക്ക് ഇതിൽ നിന്നും കൂടുതൽ കിട്ടുന്നത് ആത്മസംതൃപ്തി, സഹജീവി സ്‌നേഹം എന്നിവയാണ്. എനിക്ക് ഇത് പഠനത്തിന് ശേഷം ഈ ഫീൽഡിലേക്ക് തിരിയാൻ ആണ് കൂടുതൽ താൽപര്യം
ഒരു നല്ല കർഷകൻ ആകാൻ എനിക്ക് സാധിക്കും.
Thanks
റോഷൻ പോൾ
Comments
Post a Comment