ശോഭ ടീച്ചറുടെ കുട്ടികൾ.


Parakkadavu NSS HSS

വളർന്നു വരുന്ന തലമുറ നമ്മുടെ സമൂഹത്തിന് കരുത്തും ശക്തിയുമായിരിക്കും എന്ന് തെളിയിക്കുന്ന പ്രവർത്തനവുമായി വീണ്ടും പാറക്കടവ് NSS ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം volunteers.
മറ്റു കുട്ടികളെ പോലെ വിഷു , ഈസ്റ്റർ ആഘോങ്ങൾക്കായി അവർ കരുതിവച്ചിരുന്നതും വിഷുക്കൈനീട്ടമായി കിട്ടിയ ചെറിയ  തുകകളും ചേർത്ത് പാറക്കടവ് പഞ്ചായത്തിലെ 7,8,9 വാർഡുകളിലെ lockdown മൂലം ജീവിതം വഴിമുട്ടിയ ഒട്ടേറെ നിർധനകുടുംബങ്ങൾക്ക് അല്പം ആശ്വാസം നല്കുന്ന പ്രവർത്തനങ്ങളുമായി സമൂഹത്തിലേക്കിറങ്ങി. പലവ്യഞ്ജനങ്ങളും, പച്ചക്കറികളും അടങ്ങുന്ന അവശ്യ വസ്തുക്കൾ, Nടട volunteers ., പഞ്ചായത്ത് പ്രസിഡന്റ് റീന രാജന്റെയും മെമ്പർമാരായ ഗോകുൽ ദേവിന്റെയും ജിഷ ശ്യാമിന്റെയും സഹായത്തോടെ വീടുകളിൽ എത്തിച്ചു കൊടുത്തു.

പരസ്പരസ്നേഹത്തിന്റെയും കരുതലിന്റെയും മഹത്വം പുതുതലമുറയിലും നിലനിൽക്കുന്നുണ്ട് എന്ന് സമൂഹത്തെ  ബോധ്യപ്പെടുത്തിക്കൊണ്ട് 
ഇത്തരം പ്രവർത്തനങ്ങളിലൂടെ ഇവർ മറ്റുള്ളവർക്ക് മാതൃകയാവുന്നു.




 ...NSS volunteer Harikrishnan സ്വന്തമായി എഴുതി സ്വന്തമായി പാടിയ Corona parady ഗാനം


Parakkadavu NSS HSS ...
വിഷരഹിതമായ ഇലവർഗ്ഗങ്ങൾ മണ്ണോ വളമോ ഇല്ലാതെ വളർത്താം എന്നതാണ് ഈ lockdown കാലത്ത് ഒരു കൂട്ടം NSS volunteers കണ്ടെത്തിയത്.
പാറക്കടവ് NSS ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം volunteers ഓരോരുത്തരും സ്വന്തം വീട്ടിൽ ക്രിയാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഇതിന്റെ ഭാഗമായി Microgreen പ്രോഗ്രാമിലൂടെ അമ്മക്കൊരു താങ്ങായും മാറി.
പച്ചക്കറികൾക്ക് ദൗർലഭ്യം നേരിട്ട ഈ സമയത്ത് പ്രത്യേക പരിപാലനമോ മണ്ണോ വളമോ ഇല്ലാതെ ഓരോരുത്തരും വീട്ടിലേക്ക് ആവശ്യമായ വിഷരഹിതമായതും പ്രതിരോധശേഷി വർധിപ്പിക്കുന്നതുമായ ഇലവർഗ്ഗങ്ങൾ  ഉത്പാദിപ്പിച്ച്‌ സ്വയം പര്യാപ്തത കൈവരിച്ചു. വിത്ത്, പരന്ന പാത്രം, കടലാസ് എന്നീ 3 സാധനങ്ങൾ മാത്രം ഉപയോഗിച്ചും ഇടയ്ക്ക് വെള്ളം തളിച്ചു കൊടുത്തും ഏഴാം ദിവസം പയർ, മുതിര, കടല, കടുക്,ഉലുവ,മല്ലി തുടങ്ങി വിവിധ ഇലവർഗങ്ങൾ വിളവെടുക്കാൻ അവർക്ക് സാധിച്ചു.

Comments

Post a Comment

Popular posts from this blog

മാസ്ക് നിർമ്മാണം

എറണാകുളം ടീം